നേപ്പാളില്‍ നടക്കുന്ന വംശഹത്യയില്‍ ആശങ്കയുണ്ടെന്ന്‍ ഇന്ത്യ യു. എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അറിയിച്ചു

single-img
5 November 2015

United-Nations-logoദില്ലി: യു. എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ നേപ്പളിനെതിരെ. ആഭ്യന്തര സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേപ്പാളിനോട് ഇന്ത്യ യു. എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മുന്‍പാകെ ആവശ്യപ്പെട്ടു.   നേപ്പാളില്‍ നടക്കുന്ന വംശഹത്യയില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും കൗണ്‍സിലില്‍ ഇന്ത്യ വ്യക്തമാക്കി.

ഇതാദ്യമായാണ്  അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ നേപ്പാളിനെതിരെ നിലപാടെടുക്കുന്നത്. കഴിഞ്ഞ ദിവസം നേപ്പാള്‍ പൊലീസ് നടത്തിയ വെടിവയ്പില്‍  ഇന്ത്യക്കാരന്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം നേപ്പാള്‍ പ്രധാനമന്ത്രി നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടരുതെന്ന്  താക്കീത് ചെയ്തിരുന്നു.