ബിജെപി-എസ്.എന്‍.ഡി.പി സഖ്യം തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന് വി.എസ്.അച്യുതാനന്ദന്
5 November 2015
ആലപ്പുഴ: ബിജെപി-എസ്.എന്‍.ഡി.പി സഖ്യം തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന് വി.എസ്.അച്യുതാനന്ദന്. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച വി.എസ് വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു.