മുന്‍ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന് നേരെ ചെരിപ്പേറ്

single-img
5 November 2015

MKNarayananചെന്നൈ:  മുന്‍ സുരക്ഷാ ഉപദേഷ്ടാവായ എം.കെ. നാരായണന് നേരെ പൊതുവേദിയില്‍ വെച്ച് യുവാവ് ചെരിപ്പേറിഞ്ഞു. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തെ കുറിച്ച് ‘ദ ഹിന്ദു ദിനപ്പത്രം’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം.

പ്രസംഗ ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടിരിക്കെയാണ് പുതുക്കോട്ട അരന്താങ്ങി സ്വദേശിയായ പ്രഭാകരന്‍ ചെരുപ്പൂരി എറിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ് അനുകൂല സംഘടനയായ മെയ് സെവന്റീത് ഇയക്കത്തിന്റെ പ്രവര്‍ത്തകനാണ് പ്രഭാകരന്‍.  ശ്രീലങ്കയിലെ ആയിരക്കണക്കിന് തമിഴരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരില്‍ ഒരാളാണ് എം.കെ. നാരായണനെന്നും അദ്ദേഹമാണ് ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാന സേനയെ അയയ്ക്കുന്നതിന് രാജീവ് ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചതെന്നും പ്രഭാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.