തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 75 ശതമാനം പോളിങ്

single-img
5 November 2015

Balletതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ വോട്ടെടുപ്പ് സമയം അവസാനിച്ചു. അഞ്ചു മണിവരെ ക്യൂവിലുള്ളവര്‍ക്ക് വോട്ടു ചെയ്യാം. അഞ്ചു മണിവരെയുള്ള കണക്ക് അനുസരിച്ച് രണ്ടാം ഘട്ടത്തില്‍ 75 ശതമാനം പോളിങ് രേഖപ്പെടുത്തി. കോട്ടയം 77,പത്തനതിട്ട 70, ആലപ്പുഴ 77, എറണാകുളം 73, തൃശൂര്‍ 71, മലപ്പുറം 74, പാലക്കാട് 77 എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം.

രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പല ജില്ലകളിലും വോട്ടിങ് മെഷിനുകള്‍ പണിമുടക്കുന്നുണ്ട്. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയതും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ മലപ്പുറത്തും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.