ഷാരൂഖ് ഖാന്‍ പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്

single-img
5 November 2015

ramdev_350_090111115321റാഞ്ചി: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന ആഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഷാരൂഖിനെതിരെ ബി.ജെ.പി നേതാക്കളുടെ ആക്രമണം തുടരുന്നുത്.

അദ്ദേഹം ശരിക്കുള്ള രാജ്യസ്‌നേഹി ആണെങ്കില്‍ പത്മശ്രീക്കൊപ്പം കിട്ടിയ പണവും തിരിച്ചുകൊടുക്കാന്‍ ഷാരൂഖ് ഖാന്‍ തയ്യാറാകണം. ഈ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാഞ്ചി പറഞ്ഞു. ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും, ഷാരൂഖ് ഖാന്റെ ഹൃദയം പാകിസ്താനിലാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു. പിന്നീട്, സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം എതിര്‍പ്പുകള്‍ വന്നതിനെ തുടര്‍ന്ന് വിജയ് വര്‍ഗിയ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ബി.ജെ.പി എം.പി ആദിത്യനാഥ് യോഗി ഷാരൂഖ് ഖാനെ മുംബൈ തീവ്രവാദ ആക്രമണക്കേസിലെ സൂത്രധാരകന്‍ ഹാഫിസ് സഈദുമായിട്ടാണ് താരതമ്യം ചെയ്തത്.  അതേസമയം, മുസ് ലിമായതിന്റെ പേരില്‍ ഷാരൂഖ് ഖാനെ ലക്ഷ്യം വെയ്ക്കരുതെന്ന് ശിവസേന  പറഞ്ഞിരുന്നു.