എയർ ഇന്ത്യയുടെ ദീപാവലി ഓഫർ; 1777 രൂപ മുതൽ ടിക്കറ്റുകൾ

single-img
4 November 2015

Air-Indiaന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് രാജ്യത്തെ പൊതു വിമാന കമ്പനിയായ എയർ ഇന്ത്യ യാതാനിരക്കുകൾ കുറച്ചു. രാജ്യാന്തര യാത്രകൾക്ക് മാത്രമാണ് വിലക്കുറവ്. നവംബർ മൂന്ന് മുതൽ ഏഴ് വരെ ബുക്ക് ചെയ്യുന്നവർക്ക് ഇവ ലഭ്യമാകും. 1777 രൂപ മുതലാണ് പരിമിതകാല യാത്രാനിരക്കുകൾ ആരംഭിക്കുന്നത്.

ജാനുവരി 15 മുതൽ ഏപ്രിൽ 15 വരെയുള്ള യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളിലും ദീവാളി നിരക്കിൽ രാജ്യത്തിനകത്ത് യാത്ര ചെയ്യാമെന്നും എയർ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ വെബ്സൈറ്റ് വഴിയും മറ്റ് ട്രാവൽ ഏജൻസികൾ വഴിയും ബൂക്കിംഗ് ചെയ്യാവുന്നതാണ്.

ഇന്ത്യയുടെ തെക്ക്-കിഴക്കൻ മേഖലകൾ, ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങി രാജ്യത്തുടനീളം 50ഓളാം പ്രദേശങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.