വന്യമൃഗ വേട്ടയ്‌ക്കെതിരെ പ്രചാരണവുമായി ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍

single-img
4 November 2015

imagesവന്യമൃഗ വേട്ടയ്‌ക്കെതിരെ പ്രചാരണവുമായി ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍. രണ്ട് വിമാനങ്ങളില്‍ വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ പെയിന്റ് ചെയ്താണ് യുണൈറ്റഡ് ഫോര്‍ വൈല്‍ഡ് ലൈഫ് എന്ന സംഘടന കാംപയിനിന് തുടക്കം കുറിച്ചിരിക്കുന്നത്. വന്യമൃഗ വേട്ടയും അനധികൃത വില്‍പ്പനയും തടയുക എന്ന ലക്ഷ്യത്തോടെയാണ് യുണൈറ്റഡ് ഫോര്‍ വൈല്‍ഡ്‌ലൈഫും ദുബായ് എമിറേറ്റ്‌സും സംയുക്തമായി കാംപയിനുമായി മുന്നിട്ടിറങ്ങിയത്. ഓരോ വര്‍ഷവും ആന, കണ്ടാമൃഗം, തുടങ്ങി നിരവധി മൃഗങ്ങളാണ് വേട്ടയാടപ്പെടുന്നത്.