ഡല്‍ഹി പോലീസ് കേരള ഹൗസില്‍ നടത്തിയ ബീഫ് പരിശോധന ചട്ടവിരുദ്ധം:മൃഗസംരക്ഷണ വകുപ്പ്

single-img
4 November 2015

Kerala-house_PTIഡല്‍ഹി പോലീസ് കേരള ഹൗസില്‍ നടത്തിയ ബീഫ് പരിശോധന ചട്ടവിരുദ്ധമെന്ന് മൃഗസംരക്ഷണ വകുപ്പ്. ക്രമസമാധാന പാലനത്തിനല്ല പോലീസ് കേരള ഹൗസില്‍ കടന്നതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ റെയ്ഡ് നടത്തിയത്. കേരള ഹൗസിലെ വിവാദ പരിശോധനയെത്തുടര്‍ന്നാണ് ഡല്‍ഹി മൃഗസംരക്ഷണവകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്.