കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന പി.സി. ജോര്‍ജിന്റെ പ്രസ്‌താവന : കോടിയേരി നിഷേധിച്ചു

single-img
4 November 2015

KODIYERI_BALA1കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന പി.സി. ജോര്‍ജിന്റെ പ്രസ്‌താവന സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നിഷേധിച്ചു.കേരള കോണ്‍ഗ്രസുകാര്‍ക്ക്‌ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നിരിക്കാം. മാണിയെ ഏതെങ്കിലും തരത്തില്‍ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിക്കാണും. എന്നാല്‍, സി.പി.എമ്മോ ഇടതുമുന്നണിയോ ഒരു ഘട്ടത്തിലും ഇത്തരമൊരു ചര്‍ച്ച ആരുമായും നടത്തിയിട്ടില്ല എന്ന് കോടിയേരി .