ഐഎസ്എൽ:പൂനെ സിറ്റിയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

single-img
4 November 2015

dagnalpowershome630ഐഎസ്എല്ലില്‍ പൂനെ സിറ്റിയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.ആദ്യ പകുതിയില്‍ ക്രിസ് ഡാഗ്നലും (45)  രണ്ടാം പകുതിയില്‍ സാഞ്ചസ് വാട്ടുമാണ് (60) കേരള ടീമിനായി ഗോളുകള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയെ മറികടന്ന് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. എട്ടു മത്സരങ്ങളില്‍ എട്ടു പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം.പുണെ ആണ്  പട്ടികയില്‍ ഇപ്പോഴും  ഒന്നാമത്.