ബീഫ് കഴിച്ചാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രാദേശിക നേതാവിനെ ബി.ജെ.പി തള്ളിപ്പറഞ്ഞു

single-img
4 November 2015

sidha

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവമോഗയില്‍ വന്ന് ബീഫ് കഴിക്കാന്‍ ധൈര്യം കാണിച്ചാല്‍ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രാദേശിക നേതാവിനെ ബി.ജെ.പി. സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞു. ശിവമോഗ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ കൂടിയായ എസ്.എന്‍. ചന്നബസപ്പയില്‍ നിന്ന് വിവാദ പ്രസംഗം സംബന്ധിച്ച് വിശദീകരണം ബി.ജെ.പി നേതൃത്വം തേടിയിട്ടുണ്ട്.

നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് മറ്റ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. താനൊരു സസ്യഭുക്കാണെങ്കിലും എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നതിന്റെ പേരില്‍ വേണ്ടിവന്നാല്‍ ബീഫ് കഴിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ കര്‍ണ്ണാടക മുഖ്യമന്ത്രിക്കെതിരെ ചന്നബസപ്പ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.