സ്വാമി ശാശ്വതികാനന്ദയുടെ മരണം :സൂക്ഷ്മാനന്ദ സ്വാമിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ബിജു രമേശ്

single-img
4 November 2015

BIJUസ്വാമി ശാശ്വതികാനന്ദയുടെ മരണത്തില്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടൊപ്പം സൂക്ഷ്മാനന്ദ സ്വാമിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും എ.ഡി.ജി.പി. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.
താനുള്‍പ്പെടെ വെള്ളാപ്പള്ളിക്കെതിരെ നീങ്ങുന്ന പലര്‍ക്കും എപ്പോള്‍ വേണമെങ്കിലും അപായം സംഭവിക്കുമെന്നും ബിജു പറഞ്ഞു.
ശിവഗിരി ധര്‍മ്മസംഘത്തിലെ അംഗമായിരുന്ന സ്വാമി പ്രീതാത്മാനന്ദയുടെ തിരോധാനവും അന്വേഷിക്കണമെന്ന് ബിജു ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ക്രമക്കേടുകള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച ചെറുന്നിയൂര്‍ ജയപ്രകാശിനെ തല്ലി അവശനാക്കി. എസ്.എന്‍.ഡി.പി. യോഗത്തില്‍ 750 കോടിയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഇതുള്‍പ്പെടെ എല്ലാ കേസും സ്വാധീനതയുപയോഗിച്ച് വെള്ളാപ്പള്ളി ഇല്ലാതാക്കുകയാണെന്ന് ധര്‍മ്മവേദി ആരോപിച്ചു.