ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

single-img
4 November 2015

t-s-thakur-759ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് ഠാക്കൂറിന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു കേന്ദ്ര സര്‍ക്കാരിനു കൈമാറി. ഡിസംബര്‍ രണ്ടിനു നിലവിലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു വിരമിക്കും.2009ലാണു അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി എത്തിയത്. ഐ.പി.എല്‍ കേസ്, ശാരദാ കേസ് ഉള്‍പ്പടെ എറെ സുപ്രധാന കേസുകളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് ഠാക്കൂര്‍.