നല്‍കിയ സരോപദേശങ്ങള്‍ കാറ്റില്‍ പറത്തി തമന്ന പൊതുവേദിയില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു

single-img
4 November 2015

Tamannaചെന്നൈ: നല്‍കിയ സരോപദേശങ്ങള്‍ കാറ്റില്‍ പറത്തി നടി തമന്ന പൊതുവേദിയിലും ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ സിനിമയില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് കണ്ട് പെണ്‍കുട്ടികള്‍ അത് അനുകരിക്കരുതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിനിടെ തമന്ന പറഞ്ഞിരുന്നു. എന്നാല്‍ ഈ പറഞ്ഞതിനാണ് ഇപ്പോള്‍ താരം വെള്ളം ചേര്‍ത്തിരിക്കുന്നത്.

സിനിമയിലെ ഗ്ലാമര്‍ വേഷങ്ങളെ വെല്ലുന്ന തരത്തിലുള്ള വസ്ത്രമണിഞ്ഞാണ് തമന്ന ഐഐഎഫ്എയുടെ വേദിയില്‍ പങ്കെടുത്തത്. നേര്‍ത്ത ഗൗണ്‍ അണിഞ്ഞ് ശരീരം മുഴുവനും കാണുന്നതരത്തിലുള്ള വസ്ത്രമാണ് നടി അണിഞ്ഞിരുന്നത്.

ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ പോലും താന്‍ ധരിക്കാറില്ലെന്നും അത്തരത്തിലുള്ള വസ്ത്രം ധരിച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലും താനൊരു നടി മാത്രം ആയിരിക്കും എന്നും തമന്നപറഞ്ഞിരുന്നു. മാത്രമല്ല താന്‍ സിനിമയില്‍ ധരിക്കുന്നതുപോലുള്ള ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ ഇടുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും തമന്ന പറഞ്ഞിരുന്നു.

ഇപ്പോള്‍ തമന്ന നേരത്തെ നടത്തിയ പ്രസ്താവനയും ഇപ്പോഴത്തെ ഫോട്ടോയും ട്രോളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ് .