ആഫ്രിക്കയ്ക്ക് ധനസഹായമായി പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളര്‍ മോഡിയുടെ തന്തയുടെ വകയാണോയെന്ന് ബിജെപി നേതാവ് രാംജത് മലാനി

single-img
4 November 2015

ram_jethmalani_1352204934_1352204939_540x540ന്യൂഡല്‍ഹി:  ആഫ്രിക്കയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച പണം അദ്ദേഹത്തിന്റെ തന്തയുടെ വകയാണോയെന്ന് ബിജെപി നേതാവ് രാംജത് മലാനി. ഓഫീസിലെത്തിയ മോഡിയോട് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനസഹായത്തിന് പണമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും മോഡി 10 ബില്യണ്‍ ഡോളറാണ് ധനസഹായമായി പ്രഖ്യാപിച്ചത്. ഇത് അദ്ദേഹത്തിന്റെ തന്തയുടെ വകയാണോയെന്ന് ജത് മലാനി ചോദിച്ചു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഡിക്കൊപ്പം നിന്ന മലാനി അടുത്തിടെ നിരവധി തവണ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കള്ളപ്പണം തിരിച്ചെത്തിക്കാമെന്ന് വാക്ക് നല്‍കി അധികാരത്തിലേറിയ മോഡി വാക്കുപാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. വിദേശബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ മോഡിക്ക് ലഭിച്ചിരുന്നു. എന്നിട്ടും അത് തിരിച്ചെത്തിക്കാന്‍ മോഡി ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെ ചര്‍ച്ചാവിഷയമായ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയും ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് മോഡി ഉറപ്പുപറഞ്ഞ ഒന്നായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതോടെ മോഡി അതും മറന്നു ജത് മലാനി കൂട്ടിച്ചേര്‍ത്തു. മോഡി ഒരു ചതിയനാണെന്നും അദ്ദേഹം ആരോപിച്ചു.