കേന്ദ്ര സര്‍ക്കാരിനെതിരെ സല്‍മാന്‍ ഖാന്‍; കലയെയും വിനോദത്തെയും രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുത്

single-img
4 November 2015

Salman-Khan രാജ്യത്ത്‌ വര്‍ധിച്ചു വരുന്ന അസഹിഷ്‌ണുതക്കെതിരെ ഷാരൂഖ്‌ ഖാന്‌ പിന്നാലെ  സല്‍മാന്‍ ഖാനും രംഗത്ത്‌. കലയെയും വിനോദത്തെയും രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത്‌ വന്നിരിക്കുകയാണ്‌ സല്‍മാന്‍ ഖാന്‍.

പാക്ക്‌ സംഗീതജ്‌ഞന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയിലും പുനെയിലും നിരോധിക്കപ്പെട്ട സംഭവത്തെക്കുറിച്ചാണ്‌ വൈകിയാണെങ്കിലും സല്‍മാന്‍ പ്രതികരിച്ചത്‌.

വിനോദ പരിപാടികള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്‌ടമുണ്ടാകും. അതില്‍ പാക്കിസ്‌ഥാനിലെ പരിപാടികളും കാണും. സാധാരണക്കാര്‍ക്ക്‌ വിനോദ പരിപാടികളാണ്‌ കാണേണ്ടത്‌. ഒരു വേഷം ചെയ്യാന്‍ പാക്കിസ്‌ഥാനില്‍ നിന്നുള്ള നടനാണ്‌ പറ്റിയതെന്ന്‌ തോന്നിയാല്‍ അത്‌ അനുവദിക്കപ്പെടണം, ബോളിവുഡിന്‌ പാക്കിസ്‌ഥാനില്‍ വലിയ പ്രേക്ഷകരുണ്ടെന്ന് സല്‍മാന്‍ പറഞ്ഞു.

ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത്‌ അസഹിഷ്‌ണുത പടരുകയാണ്‌ എന്ന ആശങ്ക നേരത്തെ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്‍ പങ്കുവെച്ചത് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.