ഷാരൂഖ് ഖാനെതിരായ പ്രസ്താവന പിന്‍വലിക്കുന്നെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ

single-img
4 November 2015

shahrukh_mca_ban_post_1337244599ന്യൂഡല്‍ഹി: ഷാരൂഖ് ഖാനെതിരായ പ്രസ്താവന പിന്‍വലിക്കുന്നെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ. ഷാരൂഖിന്റെ ഹൃദയം പാകിസ്താനിലാണെന്ന് പറഞ്ഞ് തെറ്റായിപ്പോയി. ആരേയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ട്വീറ്റ് പിന്‍വലിക്കുകയാണെന്നും വിജയ് വര്‍ഗിയ  രാവിലെ ട്വീറ്റ് ചെയ്തു.

വിജയ് വര്‍ഗിയയുടെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ട്വീറ്റ് പിന്‍വലിക്കുമെന്ന് അറിയിച്ചുകൊണ്ട് നേതാവ് രംഗത്തെത്തിയത്. ഇന്നലെ രാത്രിയാണ് വിവാദ ട്വീറ്റ് കൈലാഷ് വിജയ്‌വര്‍ഗിയ പോസ്റ്റ് ചെയ്തത്.