മിത്ത്- ചിത്രീകരണം നവംബറില്‍ ആരംഭിക്കും

single-img
4 November 2015

mithഅസാന്മാര്‍ഗികളും സാമൂഹ്യ വിരുദ്ധരും ലൈംഗിക തൊഴിലാളികളും മാറാരോഗികളും പുഴുക്കളെപ്പോലെ ജീവിക്കുന്ന, സമൂഹ തിന്മകള്‍ നിറഞ്ഞ ചേരി. അവിടെ ചെളി പുരണ്ട ജീവിതത്തോട് മല്ലിടുന്ന നാനി എന്ന പത്തു വയസ്സുകാരി. അഭിസാരികയായ അമ്മയും മദ്യപനായ അച്ഛനും സ്‌നേഹത്തിന്റെ കണികപോലും മകള്‍ക്ക് പകര്‍ന്നുകൊടുക്കാതെ അവരവരുടെ ജീവിതം ആര്‍ക്കെന്നില്ലാത്തവിധം ജീവിച്ചു തീര്‍ക്കുന്നു.

ദുഷിച്ച സമൂഹത്തിനിടയില്‍ ദുസ്സഹജീവിതം ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് മിത്ത് എന്ന ചലച്ചിത്രം. എം.എസ്.  സുനില്‍കുമാറാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. വൈറ്റ് മൂണ്‍ മൂവീസിന്റെ ബാനറില്‍ ഷീജ വിപിന്‍, ബൈജു പെരുങ്കടവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം ബേബി ദേവി ശങ്കരി നാനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. nith

മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അഭിനയിക്കും. ഛായാഗ്രഹണം : ജഗദീഷ് വി. വിശ്വം, ഗാനരചന : ചുനക്കര രാമന്‍കുട്ടി, സംഗീതം :  ജി. കെ. ഹരീഷ് മണി, കലാസംവിധാനം : ബൈജു വിതുര, മേക്കപ്പ് : ലാല്‍ കരമന, വസ്ത്രാലങ്കാരം : ശ്രീജിത്ത്് കുമാരപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹരി വെഞ്ഞാറമൂട്, പി.ആര്‍.ഒ : റഹിം പനവൂര്‍, അസോസ്സിയേറ്റ് ഡയറക്ടര്‍ :  ഷിബു രവീന്ദ്രന്‍, പരസ്യകല : രമേഷ് എം. ചാനല്‍. സിനിമയുടെ

ചിത്രീകരണം നവംബറില്‍ തിരുവനന്തപുരം, വാഗമണ്‍ എന്നിവിടങ്ങളിലായി നടക്കും.

ചിത്രത്തിന്റെ പൂജാ കര്‍മ്മം തിരുവനന്തപുരം ഹോട്ടല്‍ എസ്. പി. ഗ്രാന്‍ഡ് ഡേയ്‌സില്‍ നടന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടി, സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍, സംവിധായകന്‍ സാജന്‍, എസ്. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍മാരായ ഡോ.: അശോക്, മുരുകന്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.