ഷാരൂഖ് ഖാനെ പാകിസ്ഥാനിലേക്കു ക്ഷണിച്ച് ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത്

single-img
4 November 2015

Hafisബോളിവുഡ് താരം ഷാരൂഖ് ഖാനെ പാകിസ്ഥാനിലേക്കു ക്ഷണിച്ച് ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്ന് അഭിപ്രായപ്രകടനം നടത്തിയ ഷാരൂഖ് ഖാനെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് താരത്തിനെ പാകിസ്ഥാനിലേക്കു ക്ഷണിച്ച്  ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത് വന്നത്. ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന മുസ്‌ലിമുകളെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നതായും ഹാഫിസ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

ഷാരൂഖ് ഖാന് പാകിസ്ഥാനിലേക്ക് വരാം. കലാ, കായിക മേഖലകളിലും സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മുസ്‌ലിമുകള്‍
ഇന്ത്യയിൽ ഒരു സ്ഥാനം കണ്ടെത്തുന്നതിനായി ഇവർ പോരാടുകയാണ്. മുസ്‌ലിം ആയതുകൊണ്ട് ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് പാകിസ്ഥനില്‍ എത്താമെന്നും ഹാഫിസ് മുഹമ്മദ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുന്നതായി അഭിപ്രായപ്പെട്ട ഷാറൂഖ് ഖാനെതിരെ ബിജെപി നേതാക്കളായ കൈലാഷ് വിജയ്‌വർഗിയ, സ്വാധി പ്രാചി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.