ആന്ധ്രപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് എം.പിയുടെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരുമകള്‍ ഉള്‍പെടെ നാലുപേര്‍ മരിച്ചു

single-img
4 November 2015

sirsillaഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് എം.പി ഡോ. സിര്‍സില്ല രാജയ്യയുടെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാറംഗല്‍ ലോക്‌സഭാ മണ്ഡലത്തിലെ  സ്ഥാനാര്‍ഥികൂടിയാണ്  സിര്‍സില്ല. ഡോ. സിര്‍സില്ലയുടെ മരുമകള്‍ സരിക, മക്കളായ അഭിനവ്, അയന്‍, ശ്രീയന്‍ എന്നിവരാണ് മരിച്ചത്. രാജയ്യയുടെ മകന്‍ അനിലിന്റെ ഭാര്യയാണ് സരിക.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് തീപ്പിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സരിക ഭര്‍ത്താവിനെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. രാജയ്യയുടെ വീടിനു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നിട് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു.

കഴിഞ്ഞ തവണ ലോക്‌സഭാംഗമായിരുന്ന രാജയ്യ വാറംഗല്‍ മണ്ഡലത്തില്‍ അടുത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ് രാജയ്യ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജയയ്യയെ തോല്‍പിച്ച ടി.ആര്‍. എസിലെ കദിയം ശ്രീഹരി ഉപമുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് എം.പി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെുപ്പ് വേണ്ടിവന്നത്.