തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി പഞ്ചായത്തുകളില്‍ ബി.ജെ.പിയുമൊത്ത് അധികാരത്തിലെത്താനുള്ള എസ്.എന്‍.ഡി.പിയുടെ തന്ത്രം ഫലിച്ചുവെന്ന് വെള്ളാപ്പള്ളി

single-img
3 November 2015

vellappally-natesan

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി പഞ്ചായത്തുകളില്‍ ബി.ജെ.പിയുമൊത്ത് അധികാരത്തിലെത്താനുള്ള എസ്.എന്‍.ഡി.പിയുടെ തന്ത്രം ഫലിച്ചുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി ഇതുവരെയില്ലാത്ത മുന്നേറ്റം ഉണ്ടാക്കുമെന്നും എസ്.എന്‍.ഡി.പിയേയും ബിജെപിയേയും തമ്മിലടിപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ എസ്.എന്‍.ഡി.പി പരസ്യമായി ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിരുന്നുവെങ്കില്‍ വലിയ വിജയം ആകുമായിരുന്നുവെന്നും എന്നിരുന്നാലും ഫലം പുറത്തു വരുമ്പോള്‍ എസ്.എന്‍.ഡി.പി- ബിജെപി സഖ്യത്തിന് നിരവധി പഞ്ചായത്തുകളില്‍ ഭരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷത്തോളം വരുന്ന ഹിന്ദു സംഘടനകളെല്ലാം എസ്.എന്‍.ഡി.പി- ബിജെപി സഖ്യത്തിന് പിന്നിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.