ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ വിപണിയിലൂടെ വിറ്റവയില്‍ പകുതിയോളം ഉത്പ്പന്നങ്ങളും വ്യാജവും ഗുണനിലവാരം കുറഞ്ഞവയും

single-img
3 November 2015

online-shopping-china

ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ വിപണിയിലൂടെ വിറ്റവയില്‍ എകുതിയോളം ഉത്പ്പന്നങ്ങളും വ്യാജവും ഗുണനിലവാരം കുറഞ്ഞവയുമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായി വാങ്ങിയ ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി 77,800 പരാതികളാണ് കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചത്.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ചൈനയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ ആധികാരികതയെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്നതാണ് സിന്‍ഹുവ പുറത്തുവിട്ട കണക്കുകള്‍. ചൈനയിലെ ഓണ്‍ലൈന്‍ സാമ്രാജ്യ അധിപന്‍ ആലിബാബയെ ഈ റിപ്പോര്‍ട്ട് ബാധിക്കുമെന്നാണ് സൂചനകള്‍.

ചൈനയില്‍ ഓണലൈനിലൂടെ വില്‍ക്കുന്ന 58.7 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമേ ഗുണനിലവാരമുള്ളുവെന്ന് സിന്‍ഹുവ വെളിപ്പെടുത്തി. 40 ശതമാനത്തില്‍ അധികവും വ്യാജമോ, ഗുണനിലവാരം കുറഞ്ഞതോ ആയ ഉത്പന്നങ്ങളാണെന്നും ഉപഭോക്താക്കളുടെ പരാതിയുടെ എണ്ണം 356.6 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.