സോഷ്യല്‍ മീഡിയകളില്‍ തന്റേയും മകന്റെയും പേരില്‍ കമ്മ്യൂണിസത്തിനെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് നടന്‍ ശ്രീനിവാസന്‍

single-img
3 November 2015

You Can Free Downlod All Type Of Photo Gallery And Wallpapers Without Watermark From WWW.OKGOT.COM

തന്റെയും മകന്റേയും പേരില്‍ സോഷ്യല്‍ മീഡിയകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ ശതറ്റാണെന്ന് നടന്‍ ശ്രീനിവാസന്‍. താന്‍ കമ്മ്യൂണസത്തെ സ്‌നേഹിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് അതിനെ ശവറുക്കുന്നുവെന്നും അഭിപ്രായപ്പെട്ടുള്ള പോസ്റ്റുകളാണ് ശ്രീനിവാസന്റേതായി പ്രചരിക്കുന്നത്. തന്റെ അച്ഛന്‍ തന്നോട് കമ്മ്യൂണിസ്റ്റായി ജീവിക്കാന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് അത് വേണ്ട എന്നാണ് അദ്ദേഹം ഉപദേശിച്ചിരിക്കുന്നുവെന്നും മകന്‍ വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടുവെന്ന് കാട്ടിയുള്ളതാണ് മറ്റൊന്ന്.

എന്നാല്‍ താന്‍ ഇങ്ങനെയൊരു അഭിപ്രായം പറയുകയോ അറിയുകയോ ചെയ്തിട്ടില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ ഉപദേശം നല്‍കാന്‍ ഞാന്‍ മെനക്കെട്ടിട്ടില്ലെന്നും ഇത്തരത്തില്‍ ഒരു രാഷ്ട്രീയ നിലപാടു മറ്റൊരിടത്തും ഞാന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഈ അഭിപ്രായം സോഷ്യല്‍ മീഡിയകളില്‍ ഏറെപ്പേര്‍ ചര്‍ച്ചചെയ്യുന്നതായി സുഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ സത്യാവസ്ഥ അദ്ദേഹത്തെ അറിയിക്കുകയും അക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിടുകയും ചെയ്തു. ഉടന്‍ ബിജു എന്നു പേരുള്ള ഒരാള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു ശ്രീനിവാസന്റെ പ്രസ്താവന തിരുത്താന്‍ നിങ്ങളാരെന്ന് ചോദിച്ച് കയര്‍ത്തു. പിന്നീട് ബിജുവിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍, അദ്ദേഹം ഒരു മോദി അനുഭാവിയാണന്ന് കാണുകയും ചെയ്തിട്ടുണ്ട്.

എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാന്‍ പാടില്ലാത്തതും എനിക്കറിയാം. ഞാന്‍ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും പ്രകോപനമുണ്ടായാല്‍ അതിനു മറുപടി പറയാന്‍ എനിക്കറിയാമെങ്കിലും ഇതു ഞാന്‍ പറയാത്ത കാര്യമാണ്. ഇതും തിരഞ്ഞെടുപ്പു പ്രചാരണ കുതന്ത്രമാണെന്നും അക്കാര്യത്തിന് എന്നെ കരുവാക്കേണ്ടതില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. അടുതത് ദിവസം ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.