നിയന്ത്രണം വിട്ട വാന്‍ സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു

single-img
3 November 2015

accident-logo3നിയന്ത്രണം വിട്ട വാന്‍ സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. ഒപ്പം യാത്രചെയ്ത അധ്യാപികയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ ചേപ്പാട് ജങ്ഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ചേപ്പാട് എം.ഡി.എം പബ്ലിക്ക് സ്‌കൂള്‍ അധ്യാപിക കരിമ്പനയ്ക്കല്‍ വില്ലിയല്‍ വില്ലയില്‍ അജി തോമസിന്റെ ഭാര്യ റെയ്ച്ചല്‍ അജി ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അധ്യാപിക ചേപ്പാട് കൃഷ്ണഭവനം വേണുഗോപാലിന്റെ ഭാര്യ സവിത (43) യ്ക്കാണ് പരിക്കേറ്റത്.റെയ്ച്ചലിന്റെ ഭര്‍ത്താവ് അജി വര്‍ഷങ്ങളായി സൗദിയിലാണ്. വിവരമറിഞ്ഞ് അജി നാട്ടിലേക്ക് തിരിച്ചു.