ദില്ലിയില്‍ യൂബര്‍ ടാക്‌സിയിലെ പീഡനം; ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്

single-img
3 November 2015

uberദില്ലി: ദില്ലിയില്‍ യൂബര്‍ ടാക്‌സിയില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡ്രൈവര്‍ ശിവകുമാര്‍ യാദവിന് ദില്ലി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണു യൂബര്‍ ടാക്‌സി യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തത്. കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി യുവതിയുടെ പരാതി വ്യാജമാണെന്ന് ആരോപിച്ചിരുന്നു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും സാക്ഷികളെയും വീണ്ടും വിസ്തരിക്കണമെന്ന പ്രതിയുടെ ആവശ്യം ദില്ലി ഹൈക്കോടതി അംഗീകരിച്ചെങ്കിലും സുപ്രീം കോടതി  തള്ളി.

പീഡനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ യൂബര്‍ ടാക്‌സി സര്‍വ്വീസ് നിരോധിച്ചിരുന്നു. പിന്നീട് യൂബറിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു.