ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജു രമേശ്

single-img
3 November 2015

SWAMY_shashശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജു രമേശ്. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയതും സൂക്ഷ്മാനന്ദയാണ്. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി നടത്തിയ കൊലപാതകമായിരുന്നു അതെന്നും ബിജു രമേശ്  ആരോപിച്ചു.

സൂക്ഷ്മാനന്ദയെ മഠാധിപതിയാക്കാമെന്ന് വെളളാപ്പളളി നടേശന്‍ ഉറപ്പു നല്‍കിയിരുന്നു. പതിവായി കുളിമുറിയില്‍ കുളിച്ചിരുന്നു ശാശ്വതികാനന്ദയെ കുളിമുറി മലമൂത്ര വിസര്‍ജ്ജനം നടത്തി ഉപയോഗ്യശൂന്യമാക്കിയ ശേഷം കടവില്‍ കുളിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്നും ബിജു രമേശ് ആരോപിച്ചു.

സ്വാമി സൂക്ഷ്മാനന്ദയ്ക്കു കൊലപാതകത്തില്‍ പങ്കുണ്ട്. ശാശ്വതികാനന്ദ മരണപ്പെടുന്ന സമയത്ത് ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ശാശ്വതികാനന്ദയുടെ പേരില്‍ മഠത്തിലേക്കു വന്ന പണവും ഭൂമിയുമെല്ലാം തട്ടിയെടുത്തവരും സംശയത്തിന്റെ നിഴലിലാണ്.

പത്തു വര്‍ഷത്തോളം ക്രൈംബ്രാഞ്ച് ഫ്രീസറില്‍ വച്ച അന്വേഷണമാണ് ഒടുവില്‍ എഴുതിത്തള്ളിയത്. മാറിവന്ന സര്‍ക്കാരുകളുടെ മേല്‍ അത്രയും സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.