പഞ്ചാബിലേയും ഹരിയാനയിലേയും നെല്പാടങ്ങള്‍ക്ക് കര്‍ഷകര്‍ തീയിട്ടു; ഡല്‍ഹി നിവാസികള്‍ ദുരിതത്തില്‍

single-img
3 November 2015

fog_delhiന്യൂഡല്‍ഹി:  പഞ്ചാബിന്റേയും ഹരിയാനയുടേയും കൊയ്‌ത്തൊഴിഞ്ഞ നെല്പാടങ്ങള്‍ക്ക് കര്‍ഷകര്‍ തീയിട്ടതിന്റെ ദുരിതമനുഭവിക്കുന്നത് ഡല്‍ഹി നിവാസികള്‍.  കൊയ്‌തെടുത്ത ഞാറിന്റെ ഉണക്കതണ്ടുകള്‍ക്ക് കര്‍ഷകര്‍ തീയിടുന്നത് പതിവാണ്.

അന്തരീക്ഷ മലിനീകരണത്തിന്റെ പ്രയാസങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന നഗരങ്ങളിലൊന്നാണ് ഡല്‍ഹി. സര്‍ക്കാരിന്റെ മുന്നറിയിപ്പുകളെ മറികടന്നാണ് കര്‍ഷകര്‍ പഞ്ചാബിലും ഹരിയാനയിലും നെല്പാടങ്ങള്‍ക്ക് തീയിട്ടത്.

വൈക്കോലുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനീകരമാണ്. കൂടാതെ വൈക്കോല്‍ ചാരം മണ്ണിനും ദോഷമാണെന്ന് ഗവേഷകര്‍ പറയുന്നു.