തീവ്രവാദി സംഘടനകള്‍ക്ക് മീഡിയ കവറേജ് കൊടുക്കുന്നത് നിരോധിച്ചുകൊണ്ട് പാക് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

single-img
3 November 2015

Terroristഇസ്‌ലാമാബാദ്:  തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്താനില്‍ മീഡിയ കവറേജ് കൊടുക്കുന്നത് നിരോധിച്ചുകൊണ്ട് പാക് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതാദ്യമായാണ് പാകിസ്താന്‍ ഇലക്ട്രോണിക് ഉള്‍പ്പെടെയുളള എല്ലാ മാധ്യമങ്ങള്‍ക്കും തീവ്രവാദി സംഘടനകളുടെ വാര്‍ത്തകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

പാകിസ്താനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ്   സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. യു.എന്നിന്റെ ഭീകര സംഘടകളുടെ ലിസ്റ്റില്‍ പെട്ട ലഷ്‌കറെ ത്വയിബ, ജമാഅത്തു ദഅ്‌വ, ഫലാഹിഇന്‍സാനിത് ഫൗണ്ടേഷന്‍ തുടങ്ങിയവക്കെതിരാണ് നിര്‍ദ്ദേശം.

സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത മാധ്യമങ്ങളുടെ ലൈസന്‍സ് പിന്‍വലിക്കുമെന്നും, പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

sercular