ബാർ കോഴ; മാണിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വി.എസ്

single-img
3 November 2015

V-S-Achuthanandan-636-4872ബാർ കോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. രാജ് ഭവനില്‍ എത്തിയാണ് ഇടതു നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

മാണിക്കെതിരായ ആരോപണത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി  വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാണിക്കെതിരേ തുടര്‍ സമരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം.

അതേസമയം, ബാർ കോഴക്കേസ് രാഷ്ട്രീയപ്രേരിതമാണെന്ന്   മാണി  പറഞ്ഞു. ആരോപണങ്ങള്‍ സത്യമാണോയെന്ന് ജങ്ങള്‍ക്കറിയാം. ഈ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മാണി വ്യക്തമാക്കി.