പരസ്യമായി ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തല അറുക്കുമെന്ന് ബിജെപി നേതാവ്

single-img
3 November 2015

siddaramaiah_story_6+47_090215121357പരസ്യമായി ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തല അറുക്കുമെന്ന്  ബിജെപി നേതാവിന്‍റെ വെല്ലുവിളി. ശിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വെച്ച് പരസ്യമായി  ബീഫ് കഴിക്കുകയാണെങ്കില്‍ സിദ്ധരാമയ്യയുടെ കഴുത്തറക്കുമെന്നും ശിവമോഗ മുനിസിപ്പല്‍ കൌണ്‍സിലിലെ അംഗമായിരുന്ന  ചന്നബാസപ്പ മുന്നറിയിപ്പു നല്‍കിയത്.

ആവശ്യമുണ്ടെങ്കില്‍ താന്‍ ബീഫ് കഴിക്കുമെന്നും ആര്‍ക്കും ഇതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നുമുള്ള സിദ്ധരാമയ്യയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.

”സിദ്ധരാമയ്യ   ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. ആവശ്യമുണ്ടെങ്കില്‍ താന്‍ ബീഫ് കഴിക്കുമെന്നും ആര്‍ക്കും തന്നെ തടയാനാകില്ലെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. ശിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വന്ന് അദ്ദേഹം ബീഫ് കഴിക്കട്ടെ.

അത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ കഴുത്തറക്കും. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്നും ചന്നബാസപ്പ പറഞ്ഞു.

തങ്ങളെല്ലാം തന്നെ പശുവിന്‍റെ പാല്‍ കുടിച്ച് വളര്‍ന്നവരാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധ യോഗത്തില്‍ ചന്നബാസപ്പ കൂട്ടിച്ചേര്‍ത്തു.