രാജസ്ഥാനില്‍ സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ മുന്‍ ജനതാദള്‍ എം.എല്‍.എ മരിച്ചു

single-img
3 November 2015

mlaജയ്പുര്‍: രാജസ്ഥാനില്‍ സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ മുന്‍ ജനതാദള്‍  എം.എല്‍.എ മരിച്ചു.  ഗുരുചരണ്‍ ഛബ്ര (65) ആണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍വെച്ച് മരിച്ചത്. നിരാഹാര സമരത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ചബ്ര രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് ഛബ്ര നിരാഹാര സമരം തുടങ്ങിയത്.

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്താമെന്ന രേഖാമൂലമുള്ള ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയതിനെത്തുടര്‍ന്നാണ് ഛബ്ര മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 45 ദിവസം നിരാഹാര സമരം നടത്തിയ ശേഷമാണ് ഇത്തരത്തിലുള്ള  ഉറപ്പ് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയത്.

സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലമാണ് ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം നടത്തിയ ഛബ്ര മരിക്കാന്‍ കാരണമെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.