കോഴിക്കോട് ഒളിവില്‍ കഴിഞ്ഞ ബോഡോ തീവ്രവാദി പൊലീസ് പിടിയില്‍

single-img
3 November 2015

1428995952_arrested4_2കോഴിക്കോട്: ഒളിവില്‍ കഴിയുകയായിരുന്ന ബോഡോ തീവ്രവാദിയെ കോഴിക്കോട് പൊലീസ് പിടികൂടി. ബോഡോ ചീഫ് കമാന്‍ഡിങ് ഓര്‍ഗനൈസറായ ഡിന്‍ഡ കക്കോടിമുക്കിലെ വാടക വീട്ടില്‍ ഒളിച്ചു കഴിയവെ ആണ് പിടിയിലായത്. അസമില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഇദ്ദേഹം. അസമില്‍ നിന്ന് എന്നാണ് ഇയാള്‍ എത്തിയതെന്ന് വ്യക്തമായിട്ടില്ല. പൊലീസുകാരെ കൊലപ്പെടുത്തിയതിലും മറ്റും അസം പൊലീസ് ഇയാളെ തെരഞ്ഞുവരികയായിരുന്നു.  ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം അസം പൊലീസിന് കൈമാറും.