ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ദേശവിരുദ്ധരുടെ തറവാട്-ആര്‍എസ്എസ്

single-img
3 November 2015

RSS_Logoന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ദേശവിരുദ്ധരുടെ തറവാട്. ഇത് ഇന്ത്യയെ ശിഥിലമാക്കുമെന്നും ആര്‍എസ്എസ് മാസിക പാഞ്ചജന്യ. മാസികയില്‍ വന്ന കവര്‍‌സ്റ്റോറിയിലാണ് 2010ല്‍ മാവോയിസ്റ്റുകള്‍ 75 സുരക്ഷാ ഭടന്‍മാരെ കൊലപ്പെടുത്തിയത് ക്യാംപസില്‍ ആഘോഷിച്ചിരുന്നുവെന്നും ജെഎന്‍യു രാജ്യവിരുദ്ധരുടെ താവളമാണെന്നുമുളള ലേഖനമുളളത്.
കഴിഞ്ഞ ദിവസമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇന്ത്യന്‍ സംസ്‌കാരം, യോഗ എന്നിങ്ങനെയുളള കോഴ്‌സുകള്‍ പഠിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം അക്കാദമിക് കൗണ്‍സില്‍ തള്ളിക്കളഞ്ഞിരുന്നു.
ദേശീയതയെ  കുറ്റമായാണ് ജെഎന്‍യുവില്‍ പരിഗണിക്കുന്നതെന്നും നിലവിലുളള ഇന്ത്യയുടെ അവസ്ഥകളെ തകര്‍ക്കുന്നതിന് ഇത് കാരണമാകുമെന്നും പാഞ്ചജന്യയിലെ മറ്റൊരു ലേഖനം വ്യക്തമാക്കുന്നു. കശ്മീരില്‍ നിന്നുളള ഇന്ത്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ ഇവര്‍ അംഗീകരിക്കുന്നതായും, ഹിന്ദുവിനെ ഇല്ലാതാക്കലും, ഇന്ത്യയെ തകര്‍ക്കലുമാണ് സോഷ്യലിസത്തിലൂടെയും, മാവോയിസത്തിലൂടെയും ഇവര്‍ ഉദ്ദേശിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം രാജ്യത്തെ സര്‍വകലാശാലകളിലും അക്കാദമിക് രംഗത്തിന്റെ തലപ്പത്തുമെല്ലാം പ്രത്യേക താത്പര്യം എടുത്ത് ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുവാനായി പുതിയ നിയമനങ്ങള്‍ നടത്തുകയും, നിരന്തരം വിവാദങ്ങളും, പ്രതിഷേധങ്ങളും ഉണ്ടാകുന്നതിനിടയിലാണ് ആര്‍എസ്എസ് മാസികയായ പാഞ്ചജന്യയില്‍ ജെഎന്‍യുവിനെ പരാമര്‍ശിച്ച് ലേഖനം വരുന്നതും.

ജെഎന്‍യു വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നേരത്തെ ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പേര് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.