അദ്വാനിക്ക് അര്‍ഹമായ സ്ഥാനം നല്‍കണം; പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ അദ്വാനിക്ക് കഴിയും-ശത്രുഘ്‌നന്‍ സിന്‍ഹ

single-img
3 November 2015

shatrughan-sinhaന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് പാര്‍ട്ടി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. അദ്വാനിക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നും, പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ അദ്വാനിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുണ്ടായ ബീഫ് ഉള്‍പ്പെടെയുളള വിവാദങ്ങള്‍ അപലപനീയമാണ്.

ബീഹാറില്‍ പ്രാദേശിക നേതാക്കളെ അവഗണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം അമിത്ഷായ്ക്കും, അരുണ്‍ ജെയ്റ്റിലിക്കും ആയിരിക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.

തനിക്കെതിരെ നടപടിയെടുക്കും എന്ന വാര്‍ത്തകളെ തുടര്‍ന്ന് നേരത്തെ ആരും ന്യൂട്ടന്റെ മൂന്നാമത്തെ നിയമം മറക്കരുത്. ‘ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ട്’ എന്നുംപറഞ്ഞ് സിന്‍ഹ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും തന്നെ ശിക്ഷിച്ചാല്‍ അതിന് അനന്തരഫലമുണ്ടാകുമെന്നും പറഞ്ഞിരുന്നു.