‘എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നോട്ടീസ്’, ചീഫ് സെക്രട്ടറിയുടെ കാണിക്കല്‍ നോട്ടീസിന് ഡിജിപി ജേക്കബ് തോമസിന്റെ മറുപടി

single-img
3 November 2015

jacob thomasതിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ കാണിക്കല്‍ നോട്ടീസിന് ഡിജിപി ജേക്കബ് തോമസ് മറുപടി നല്‍കി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നോട്ടീസെന്ന് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയോട് ചോദിച്ചു. എന്നാല്‍ ചീഫ് സെക്രെട്ടറി കൃത്യമായ ഉത്തരം നല്‍കിയില്ല.  ബാര്‍ക്കോഴ കേസില്‍ വിവാദ പരാമര്‍ശം നടത്തിയതിനായിരുന്നു ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ജേക്കബ് തോമസിന് രണ്ട് പ്രാവശ്യമായി ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ആദ്യത്തെ നോട്ടീസാണ് ഡിജിപി മറുപടി നല്‍കിയിരിക്കുന്നത്. ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാരിന് തൃപ്തികരമാണെങ്കില്‍ അന്വേഷണ സംഘത്തെ നിയമിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തോട് ജേക്കബ് തോമസിന്റെ ചോദ്യം ഉന്നയിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

ഇത് പ്രാഥമികമായി ചോദിച്ചതാണെന്നുമായിരുന്നു ചീഫ് സെക്രട്ടറി പറഞ്ഞത്. അന്വേഷണം തുടരുകയാണെങ്കില്‍ ജേക്കബ് തോമസിനെതിരെ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാണിക്കെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ സത്യം ജയിച്ചെന്ന ഡി.ജി.പി ജക്കബ് തോമസിന്റെ പ്രതികരണത്തിനെതിരെ പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും രംഗത്ത് എത്തിയിരുന്നു.