ഷാരൂഖ്‌ ഖാന്‍ പാകിസ്‌താന്‍ ഏജെന്റാണെന്ന് സാധ്വി പ്രാച്ചി

single-img
3 November 2015

Shahrukh-Khan8ലക്‌നൗ: ബോളീവുഡ്‌ താരം ഷാരൂഖ്‌ ഖാന്‍ പാകിസ്‌താന്‍ ഏജെന്റാണെന്ന് സാധ്വി പ്രാച്ചി. രാജ്യത്ത്‌ അസഹിഷ്‌ണുത വര്‍ദ്ധിക്കുന്നുവെന്ന കിങ്‌ ഖാന്റെ പ്രസ്‌താവനയ്‌ക്കെതിരെ ആയിരുന്നു സാധ്വി പ്രാച്ചിയുടെ പരാമര്‍ശം.

രാജ്യത്ത്‌ അസഹിഷ്‌ണുത വളരുകയാണെന്നും എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച്‌ തനിക്ക്‌ ലഭിച്ച്‌ പുരസ്‌കാരങ്ങള്‍ തിരിച്ച്‌ നല്‍കാന്‍ തയ്യാറല്ലെന്നും ഷാരൂഖ്‌ പറഞ്ഞിരുന്നു. എന്നാല്‍ ഷാരൂഖ്‌ പുരസ്‌കാരങ്ങള്‍ തിരിച്ച്‌ നല്‍കിയാല്‍ അത്‌ രാജ്യദ്രോഹമാണെന്നും അദ്ദേഹത്തെ പാകിസ്‌താനിലേക്ക്‌ നടുകടത്തുമെന്നും സാധ്വി പ്രാച്ചി പ്രതികരിച്ചു.

രാജ്യത്ത്‌ അസഹിഷ്‌ണുത വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന്‌ ഇന്നലെ ഒരു ദേശീയ മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ കിങ്‌ ഖാന്‍ പറഞ്ഞിരുന്നു.