കോടിക്കണക്കിന് രൂപയുടെ അനധികൃതപണം ഇന്ത്യയിലേക്ക് ഒഴുകുകയാണെന്ന് ഹെര്‍വ് ഫാല്‍സ്യാനി

single-img
3 November 2015

hervന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ അനധികൃതപണം ഇന്ത്യയിലേക്ക് ഒഴുകുകയാണെന്ന്  ഹെര്‍വ് ഫാല്‍സ്യാനി. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാന്‍ താത്പര്യമുണ്ടെന്നും എച്ച്.എസ്.ബി.സി.യിലെ മുന്‍ ഉദ്യോഗസ്ഥനും അഴിമതിവിരുദ്ധ പ്രവര്‍ത്തകനുമായ ഫാല്‍സ്യാനി വ്യക്തമാക്കി.

എന്നാല്‍, ഇതിന് തനിക്ക് സംരക്ഷണം വേണം. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് പണത്തിനുവേണ്ടിയല്ല. സമ്പന്നനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അഴിമതിസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫാല്‍സ്യാനി ആവശ്യപ്പെട്ടു. ‘തങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല. ഇന്ത്യയിലേക്കുവന്നാല്‍, ചിലപ്പോള്‍ എന്നെയും അറസ്റ്റുചെയ്‌തേക്കാം. കള്ളപ്പണത്തിനെതിരെയുള്ള സാധ്യമായ പരിഹാരമാണുവേണ്ടത്’ -ഫാല്‍സ്യാനി പറഞ്ഞു.

എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണനിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ ആളാണ് ഫാല്‍സ്യാനി. ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ‘സ്വിസ് ലീക്‌സ്’ എന്നപേരില്‍ ഫാല്‍സ്യാനിയുടെ നേതൃത്വത്തില്‍ പുറത്തുവിട്ടത്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇദ്ദേഹത്തിനെതിരെ കേസുണ്ട്.