ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;ആദ്യഘട്ട വോട്ടെടുപ്പ് നാളെ

single-img
1 November 2015

kottiതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ നാളെ തെരഞ്ഞെടുപ്പ്‌ നടക്കുക. പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ അവസാനിച്ചു. സംസ്‌ഥാനത്ത്‌ 1316 പ്രശ്‌ന ബാധിത ബൂത്തുകളുള്ളതായി സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.ഏഴ് ജില്ലകളിലെ 9200 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. 31,161 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.11 കോടി വോട്ടര്‍മാരാണ് ഈ ജില്ലകളിലുള്ളത്. വയനാട്ടിലും പത്തനംതിട്ടയിലും പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്ല.നവംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. എല്ലാ ജില്ലകളിലും നവംബര്‍ ഏഴിന് വോട്ടെണ്ണും