ബാര്‍കോഴ വിവാദത്തില്‍ ജേക്കബ് തോമസിന്റെ അഭിപ്രായപ്രകടനങ്ങള്‍ ബാലിശം: ടി.പി.സെന്‍കുമാര്‍

single-img
31 October 2015

T_p_senkumarബാര്‍കോഴ വിവാദത്തില്‍ വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസിന്റെ അഭിപ്രായപ്രകടനങ്ങള്‍ ബാലിശമാണെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ . കേസിന്റെ അന്വേഷണച്ചുമതല നൽകാത്ത  ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കേസിനെകുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നത് തെറ്റായ കീഴ്വഴക്കമാണ്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും തെറ്റാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയരക്ടര്‍ വിന്‍സന്‍ എം.പോള്‍ എന്നും പോലീസ് മേധാവി പറഞ്ഞു.