ന്യൂഡൽഹി ലോകത്തെ ഏറ്റവും മലിനമായ നഗരമെന്ന് പഠനങ്ങൾ

single-img
31 October 2015

crow-on-cow-8-by-6-for-blogലണ്ടൻ: ലോകത്തിൽ ഏറ്റവും കൂടൂതൽ മലിനീകരണം നടക്കുന്ന നഗരം ന്യൂഡൽഹിയാണെന്ന് ഇംഗ്ലണ്ടിലെ സറേ സർവകലാശാലയുടെ പഠന റിപ്പോർട്ട്. ഭൂപ്രകൃതി, വികസന പ്രവർത്തനങ്ങൾ, അപര്യാപ്തമായ ഊർജ്ജ സ്രോതസ്സുകൾ, പ്രതികൂല കാലാവസ്ഥ എന്നിവയെല്ലാം മലനീകരണത്തിന്റെ ആക്കം കൂട്ടുന്നെന്നും പഠനത്തിൽ പറയുന്നു.

വാഹനങ്ങൾ കൊണ്ട് ഉണ്ടാകുന്ന വായു മലനീകരണം മാത്രം തടയുന്നതിലുപരി മലനീകരണത്തിന് കാരണമാകുന്ന എല്ലാ മേഖലകളിലും ഇത് നിയന്ത്രിക്കാനുള്ള പരിഹാരമാണ് കണ്ടെത്തേണ്ടതെന്നും പഠനം നിർദ്ദേശിക്കുന്നു. ‘അറ്റ്മോസ്ഫറിക്ക് എണ്വയോണ്മെന്റ്’ എന്ന ജേർണലിൽ ഈയിടേയാണ് റിപ്പോർട്ട് വന്നത്.

സറേ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര ഗവേഷകരാണ് പഠനങ്ങൾ നടത്തിയത്. ദില്ലിയുടെ ഭൂദൃശ്യം, കാലാവസ്ഥ, ഊർജ്ജോപഭോഗം, വളരുന്ന ജനസംഖ്യ തുടങ്ങിയവ മലനീകരണത്തിന്റെ അളവ് എത്രത്തോളം കൂട്ടുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്.