ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നു: എ.കെ. ആന്റണി

single-img
31 October 2015

AK-Antony_1ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നുവെന്നും തുടരന്വേഷണം നടക്കട്ടെയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. തുടര്‍ന്നുള്ള കാര്യങ്ങള്‍ യു.ഡി.എഫ്. നേതൃത്വം തീരുമാനിക്കും. എല്‍.ഡി.എഫിനേക്കാള്‍ എന്തുകൊണ്ടും നല്ലത് യു.ഡി.എഫ്. ആണെന്ന് ജനങ്ങള്‍ക്ക് അറിയാം. കേരളത്തില്‍ തന്റെ കാലം കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെന്നുപറഞ്ഞത് കേരളത്തിലേക്ക് മടങ്ങാനല്ല. അവിടെ ഞാന്‍ എങ്ങനെയങ്കിലും ജീവിച്ചുകൊള്ളാം എന്നും അദ്ദേഹം പറഞ്ഞു.