രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മോദി

single-img
31 October 2015

narendra modi in Dhanbad - PTI_0_0_0_0_0_0_0_0_0_0_0_0_0_0രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി രാജ്പഥില്‍ നടത്തിയ യൂണിറ്റി മാര്‍ച്ച്ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടേലിനെ പോലെയുള്ള പലരുടെയും ശ്രമഫലമായാണ് രാജ്യം ഐക്യത്തോടെ നിലകൊണ്ടത്. അത് താറുമാറാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളുടെ സംസ്‌ക്കാരവും അവിടെ നിലനില്‍ക്കുന്ന ഭാഷകളും മനസ്സിലാക്കാന്‍ സഹായിക്കുന്ന പദ്ധതി ജനങ്ങളെ പരസ്പരം കൂടുതല്‍ അറിയാന്‍ സഹായിക്കും. സര്‍ദാര്‍ പട്ടേലിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യപുരോഗതിക്കായി യത്‌നിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനും മോദി മറന്നില്ല. സര്‍ദാര്‍ പട്ടേല്‍ ഒരിക്കലും കുടുംബവാഴ്ചയെ സ്‌നേഹിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കുടുംബാംഗം പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.