തദ്ദേശതെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ്‌ :ഏഴ് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം

single-img
31 October 2015

kottiതദ്ദേശതെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന  ഏഴ്‌ ജില്ലകളിലെ പരസ്യ പ്രചരണം ഇന്ന്‌ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ തിങ്കളാഴ്‌ചയാണ്‌ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്നത്‌.ഏഴ് ജില്ലകളിലായി 1,11,11,006 വോട്ടര്‍മാരാണുള്ളത്. മൂന്ന് ആഴ്ചയിലധികമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലാണ് കേരളം.കലാശകൊട്ടോടെയാണ് ശബ്ദപ്രചാരണത്തിന്റെ സമാപനം. ഉച്ചതിരിഞ്ഞ് പ്രചരണ വാഹനങ്ങളും, കൊടി തോരങ്ങളും, റോഡ് ഷോയുമൊക്കെയായി പാര്‍ട്ടി പ്രവത്തകര്‍ കൊട്ടികലാശത്തിന്റെ ആവേശത്തിലേക്ക് കടക്കും. തിങ്കളാഴ്‌ച വോട്ടെടുപ്പ്‌ നടക്കുന്ന ജില്ലകളിൽ ഞായറാഴ്‌ച നിശബ്‌ദ പ്രചരണമായിരിക്കും. രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന മറ്റ്‌ ജില്ലകളിലെ പരസ്യ പ്രചരണം നവംബർ മൂന്നിന്‌ അവസാനിക്കും. എല്ലാ ജില്ലകളിലും നവംബർ 7ന്‌ വോട്ടെണ്ണും.