ഗൂഗിളിന്റെ പരസ്യം മനസിലാകാതെ നിതീഷ് കുമാറിനെ പരിഹസിക്കാന്‍ ശ്രമിച്ച് ബിജെപി നേതാവ് വെട്ടിലായി; നിതീഷ് കുമാറിന്റെ വോട്ടഭ്യര്‍ഥന പരസ്യം പാകിസ്ഥാനിലെ ഓണ്‍ലൈന്‍ പത്രത്തില്‍ വന്നെന്നായിരുന്നു ട്വീറ്റ്

single-img
31 October 2015

Rajiv_Pratap_Rudyനിതീഷ് കുമാറിനെ പരിഹസിക്കാന്‍ ശ്രമിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാജീവ് പ്രതാപ് റൂഡി വെട്ടിലായി.  ബീഹാര്‍ തെരഞ്ഞെടുപ്പിന് നിതീഷ് കുമാറിന്റെ വോട്ടഭ്യര്‍ഥന പരസ്യം പാകിസ്ഥാനിലാണ്  ചെയ്യുന്നതെന്നായിരുന്നു ബിജെപി  നേതാവിന്റെ പരിഹാസം. ബീഹാര്‍ തെരഞ്ഞെടുപ്പ് വോട്ടഭ്യര്‍ഥന നടത്തികൊണ്ടുള്ള നിതിഷിന്റെ പരസ്യം പാകിസ്താന്‍ പത്രത്തിന്റെ ഇ-പേജില്‍ വന്നു എന്നായിരുന്നു രാജീവിന്റെ ട്വിറ്റ്.

എന്നാല്‍ പിന്നിടാണ് രാജീവ് പ്രതാപ് റൂഡിക്ക് പറ്റിയ അബന്ധം മനസ്സിലായത്  പരസ്യം ഗൂഗിളിന്റെതായിരുന്നു. വായനക്കാരന്റെ ലൊക്കേഷനും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചുള്ള ഗൂഗിള്‍ നല്കുന്ന പരസ്യമായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള ഡോണിന്‍റെ ഇ-പേജില്‍ രാജീവ് പ്രതാപ് റൂഡി കണ്ടത് . ബീഹാര്‍ ഇലക്ഷനില്‍ പാര്‍ട്ടി തോറ്റാല്‍ പടക്കം പൊട്ടുന്നത് പാകിസ്താനിലായിരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് തൊട്ടു പുറകെയാണ് റൂഡിയുടെ ട്വീറ്റും ചര്‍ച്ചയാവുന്നത് .

rudyഗൂഗിളിന്‍റെ പരസ്യം തിരിച്ചറിയാനാവാതെ ട്വീറ്റുമായി ചാടിയിറങ്ങിയ റൂഡിയെ കണക്കിന് ട്വിറ്ററില്‍ പരിഹസിക്കുന്നുണ്ട്. ഇതോടെ വാലുമുറിഞ്ഞ റൂഡി തന്‍റെ ട്വീറ്റ് പിന്‍വലിച്ച് തടിയൂരുകയായിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഡോണ്‍ വെബ്‌സൈറ്റില്‍ നിതീഷ് കുമാര്‍ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനെ പരിഹസിച്ച റൂഡി പക്ഷേ ഇപ്പോള്‍ അതിലും വലിയ രുപത്തില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്.