സര്‍ദാര്‍ജി ഫലിതങ്ങളുടെ വിധി സുപ്രീംകോടതി തീരുമാനിക്കും

single-img
31 October 2015

sardar jiന്യൂഡല്‍ഹി: സര്‍ദാര്‍ജി ഫലിതങ്ങളുടെ വിധി സുപ്രീംകോടതി തീരുമാനിക്കും.  സര്‍ദാര്‍ ഫലിതങ്ങള്‍ അപകീര്‍ത്തികരവും വംശീയാധിക്ഷേപം നിറഞ്ഞതാണെന്നുമുള്ള വാദം പരിശോധിക്കാനൊരുങ്ങുകയാണ് സുപ്രീം കോടതി. സിഖുകാരെ അവഹേളിക്കുന്ന ഇത്തരം ഫലിതങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
വനിത അഭിഭാഷക നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് സമ്മതിച്ചത്.

സിഖുകാരനായ എഴുത്തുകാരന്‍ ഖുശ്‌വന്ത സിംഗ് പോലും സര്‍ദാര്‍ ഫലിതങ്ങള്‍ എഴുതിയിട്ടുണ്ട്. 5000ത്തോളം വെബ്‌സൈറ്റുകള്‍ ഇത്തരം ഫലിതങ്ങള്‍ ഇറക്കുന്നുണ്ട്. സിഖുക്കാരെ വിഡ്ഢികളായും കഴിവില്ലാത്തവരായും ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം.

അങ്ങനെയാണെങ്കില്‍ കോമഡി ഷോകള്‍ പോലും നിര്‍ത്തേണ്ടിവരില്ലേ. സിനിമാ താരങ്ങളെ പരിഹസിച്ചു കൊണ്ട് എത്ര കോമഡി ഷോകള്‍ അവതരിപ്പിക്കുന്നുണ്ട്. ഫലിതങ്ങളിലൂടെ സിഖ് സമുദായത്തെക്കുറിച്ചറിയാന്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇതൊക്കെ ഒരു തമാശയായി എടുത്താല്‍ പോരെയെന്നാണ് ബെഞ്ച് ചോദിച്ചത്.