‘ഫാറൂക്ക് കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നു’- ഫറൂഖ് കോളേജിലെ ആണ്‍-പെണ്‍ വിവേചനത്തിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ജോയ് മാത്യു

single-img
31 October 2015

joyഫറൂഖ് കോളേജിലെ ആണ്‍-പെണ്‍ വിവേചനത്തിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ.. യെന്നു തുടങ്ങുന്ന പോസ്റ്റ്  മാനേജ്‌മെന്റിനെ  ജോയ് മാത്യു പരിഹസിക്കുന്നുണ്ട്. ഫാറൂക്ക് കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നതു കാണുബോള്‍ ലജ്ജതോന്നുന്നെന്നും അദ്ദേഹം പറയുന്നു. ആണ്‍ പെണ്‍ സൌഹൃദങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്ന മദ (ത) മണ്ടന്മാരെ വെല്ലു വിളിച്ചഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്റ് അവസാനിക്കുന്നു.