എഴുത്തുകാര്‍ തിരിച്ചയച്ച പുരസ്‌കാരങ്ങളും ചെക്കുകളും എന്തു ചെയ്യണമെന്നറിയാതെ സാഹിത്യ അക്കാദമി

single-img
31 October 2015

SahityaAkademiAwardന്യൂ ഡല്‍ഹി: എഴുത്തുകാരുടെ പ്രതിഷേധത്തില്‍ നട്ടം തിരിഞ്ഞ് സാഹിത്യ അക്കാദമി. രാജ്യത്തെ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് രാജ്യത്തെ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നത് തുടരുന്നതോടെയാണ് അക്കാദമി പ്രതിസന്ധിയിലായത്. സാഹിത്യ അക്കാദമി ഡല്‍ഹി ഓഫീസിലേക്ക് വന്നെത്തുന്ന പുരസ്‌കാരങ്ങളും  ചെക്കുകളും എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് അക്കാദമി അധികൃതര്‍.

പുരസ്‌കാരങ്ങള്‍ സാഹിത്യ അക്കാദമിയിലേക്ക് മടക്കി അയച്ചുവെന്ന് കരുതി തങ്ങളത് സ്വീകരിച്ചുവെന്ന് അര്‍ത്ഥമില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസ റാവു പറഞ്ഞു. പുരസ്‌കാരങ്ങളെല്ലാം ഓഫീസില്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. ചെക്കുകളൊന്നും ഉപയോഗിച്ച് പണം തിരിച്ചെടുത്തിട്ടില്ലെന്നും എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസ റാവു പറഞ്ഞു.

എഴുത്തുകാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ അപലപിച്ചുകൊണ്ട് സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഒക്ടോബര്‍ 23ന് പ്രമേയം അവതരിപ്പിച്ചിയിരുന്നു. അതോടൊപ്പം പ്രതിഷേധസൂചകമായി തിരിച്ചു നല്‍കിയ പുരസ്‌കാരങ്ങള്‍ വീണ്ടെടുക്കണമെന്ന് എഴുത്തുകാരോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയവും അക്കാദമി പുറത്തിറക്കിയുരുന്നു. എല്ലാ എഴുത്തുകാര്‍ക്കും പകര്‍പ്പ് അയച്ചാതാണെന്നും ശ്രീനിവാസ റാവു പറഞ്ഞു.  ഇനിയും എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സെക്രട്ടറി പറഞ്ഞു.