പരിസ്ഥിതി സംരക്ഷണത്തിന് ടൊയോട്ടയ്ക്ക് ഇ.പി.എയുടെ അംഗീകാരം

single-img
31 October 2015

toyotaഫോക്‌സ് വാഗന്റെ പരിസ്ഥിതി വെട്ടിപ്പ് കണ്ടുപിടിച്ച കമ്പനിയായാണ് ഇ.പി.എ എന്ന നാമം ലോകം അറിയുന്നത്. അമേരിക്കൻ സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് (Environmental Protection Agency) ചുരുക്കപ്പേരിൽ ഇ പി എ എന്നറിയപ്പെടുന്നത്. ജർമൻ വാഹനനിർമ്മാത്താക്കളായ ഫോക്സ് വാഗന്റെ കള്ളിപൊളിച്ച അതേ ഇ.പി.എ. മറ്റൊരു അന്യരാജ്യ മോട്ടോർ കമ്പനിക്ക് മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് അംഗീകാരം നൽകിയിരിക്കുന്നു.

ജാപ്പനീസ് കമ്പനിയായ ടൊയോട്ടയാണ് ഇ.പി.എയുടെ അംഗീകാരം ഏറ്റുവാങ്ങിയത്. യുഎസ്സിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന 4.3 ലക്ഷം ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡ് മോഡലുകൾ അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഡീലർമാർക്ക് ഏറ്റവും പരിസ്ഥിതിസൗഹൃദപൂർണമായ രീതിയിൽ എത്തിക്കുന്നതിനാണ് കമ്പനിയ്ക്ക് പ്രശംസ ലഭിച്ചത്. ഇന്ധനക്ഷമത, പരിസ്ഥിതിസൗഹൃദം എന്നീ മേന്മകളുടെ ബഹുമതിയായി ഇ.പി.എയുടെ സ്മാർട്ട്‌വേ എക്‌സലൻസ് അവാർഡ് കമ്പനിയുടെ വാഹനഹോളിങ്ങ് കാരിയറായ ടൊയോട്ട ട്രാൻസ്‌പോർട്ടിന്  സമ്മാനിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് വാഹനപ്പുക പരിശോധനയിൽ മലനീകരണം മറയ്ക്കുന്നതിനായി ഡീസൽ എൻജിനിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയർ ഘടിപ്പിച്ചതിന് ഫോക്സ് വാഗൺ കാറുകൾക്ക് ഇ.പി.ഐ അംഗീകാരം റദ്ദാക്കിയത്. ഇതേതുടർന്ന് കമ്പനി സി.ഇ.ഒ മാർട്ടിൻ വിന്റർകോൺ രാജിവച്ചിരുന്നു. ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ഡീസൽ എൻജിൻ യൂണിറ്റുകളാണ് ഫോക്സ് വാഗൺ തിരികെ വിളിച്ചിരുന്നത്.