രാജ്യത്തെ വർഗീയ സംഘർഷങ്ങളിലും അസഹിഷ്‌ണുതയിലും ആശങ്ക അറിയിച്ച് ഇന്ത്യൻ വ്യവസായ ലോകം; നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും വർഗീയ അസഹിഷ്‌ണുതയും ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ ഭീതി വളർത്തിയിട്ടുണ്ടെന്ന്‍ എൻ.ആർ നാരായണമൂർത്തി

single-img
31 October 2015

naraya moorthiബംഗളുരു:  ഒടുവില്‍ ഇന്ത്യൻ വ്യവസായ ലോകവും രാജ്യത്തെ  വർഗീയ സംഘർഷങ്ങളേയും അസഹിഷ്‌ണുതയെ കുറിച്ചു ആശങ്ക അറിയിച്ച്  രംഗത്തെത്തി. ഇൻഫോസിസിന്റെ  സ്ഥാപകരില്‍ ഒരാളായ എൻ.ആർ.നാരായണമൂർത്തിയാണ് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും വർദ്ധിച്ചു വരുന്ന വർഗീയ അസഹിഷ്‌ണുതയും ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ ഭീതി വളർത്തിയിട്ടുണ്ടെന്ന അഭിപ്രായവുമായി എത്തിയത്.

ഇതിന് പരിഹാരമുണ്ടായാലേ സാമ്പത്തിക പുരോഗതിയിലേയ്ക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിയ്ക്കൂ എന്നും നാരായണമൂർത്തി അഭിപ്രായപ്പെട്ടു.

അതേ സമയം കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അഭിപ്രായപ്പെട്ടു. നിലവിലുള്ള ഇത്തരം പ്രശ്‌നങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപ്രസ്‌താ‌വനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തിട്ടുണ്ടെന്നും ഭരണഘടന അനുശാസിയ്ക്കുന്ന പൗരാവകാശങ്ങൾ എല്ലാവർക്കും ഉറപ്പ് വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജയന്ത് സിൻഹ പറഞ്ഞു.