മുന്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍

single-img
31 October 2015

arrested-medകാഠ്മണ്ഡു: മുന്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രിയും ദേവേന്ദ്ര രാജ് കണ്ഡേലിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ഉജ്ജ്വല്‍ ഗര്‍ത്തോല(44), യോഗേന്ദ്ര പസ്വാന്‍ (42) എന്നിവരാണ് നേപ്പാള്‍ പൊലീസിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള മോട്ടോര്‍ബൈക്കിലാണ് അക്രമികള്‍ എത്തിയത്.

ഇവരില്‍ നിന്ന് ഒരു നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ മത്സ്യ ഫാമിലേക്ക് പോകും വഴിയാണ്  കണ്ഡേലിനു നേരെ വധശ്രമമുണ്ടായത്. കണ്ഡേലിന്റെ സുരക്ഷാ ജീവനക്കാര്‍ സാഹസികമായി അക്രമികളെ കീഴടക്കി.

ഇത് രണ്ടാം തവണയാണ് കണ്ഡേലിനു നേരെ വധശ്രമമുണ്ടാകുന്നത്. മുമ്പുണ്ടായ ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. നേപ്പാളി കോണ്‍ഗ്രസ് നേതാവും കൂടിയാണ് ദേവേന്ദ്രരാജ് കണ്ഡേല്‍. വധശ്രമത്തിനു പിന്നിലെ കാരണമെന്താണെന്നും ആസൂത്രകര്‍ ആരാണെന്നും ഇതുവരെയും വ്യക്തമല്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.